lockel
മെക്സെവൻ രാമനാട്ടുകരയുടെ ആരോഗ്യ പ്രവർത്തകർക്കുള്ള ഉപഹാരം രാമനാട്ടുകര കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ എ അനൂജ മെക് സെവൻ കോഡിനേറ്റർ കെ ഹാരിസിൽ നിന്നും ഏറ്റു വാങ്ങുന്നു

രാമനാട്ടുകര: ലോക പാലിയേറ്റീവ് കെയർ ദിനത്തിൽ നഗരസഭാ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരെ പുലർകാല വ്യായാമ കൂട്ടായ്മ രാമനാട്ടുകര ആദരിച്ചു. മെക് സെവൻ രാമനാട്ടുകര ചീഫ് കോഡിനേറ്റർ സിദ്ദീഖ് വൈദ്യരങ്ങാടി അദ്ധ്യക്ഷനായി.

മെക്സെവന്റെ ഉപഹാരം രാമനാട്ടുകര കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.എ.അനൂജ കെ.ഹാരിസിൽ നിന്നും ഏറ്റുവാങ്ങി. ജീവിതശൈലി രോഗങ്ങളെക്കുറിച്ച് കെ.ലീലാവതി ബോധവത്ക്കരണ ക്ലാസെടുത്തു. ഡോ. സോനാ ഡാനിഷ്, നഴ്സിംഗ് ഓഫീസർ ഷൈജു മാത്യു, റിയാസ് പുളിയഞ്ചേരി, ആംബുലൻസ് ഡ്രൈവർ പി ഹബീബ്, ആശാവർക്കർമാരായ പി അപർണ, എൻ രാധ, വി വിനീത, കെ.കെ സുമതി എന്നിവർ പ്രസംഗിച്ചു.