dd

കോഴിക്കോട്: മാസപ്പടി കേസിൽ വീണാ വിജയനെ എസ്.എഫ്.ഐ.ഒ ചോദ്യം ചെയ്തതോടെ കേന്ദ്ര സർക്കാരിനെതിരായ യു.ഡി.എഫ് ആരോപണത്തിന്റെ മുനയൊടിഞ്ഞുവെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിലെ ഇടതു വലതു മുന്നണികളുടെ യഥാർത്ഥ മുഖം ഈ കേസിലൂടെ വ്യക്തമായിരിക്കുകയാണ്. കരിമണൽ കർത്തായുടെ കൈയിൽ നിന്നും പണം വാങ്ങാത്ത ഒരേയൊരു പാർട്ടി കേരളത്തിലുള്ളത് ബി.ജെ.പിയാണ്.

വീണ വിജയൻ വാങ്ങിയ 1.71 കോടി മാത്രമല്ല, 90 കോടിയാണ് കേരളത്തിലെ എൽ.ഡി.എഫ്-യു.ഡി.എഫ് രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും അടക്കമുള്ളവർ കർത്തായിൽ നിന്നും വാങ്ങിയത്. ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ

ഡീലാണെന്ന് പറയുന്നത് വി.ഡി സതീശന്റെ ജൽപ്പനമാണ്. മാസപ്പടി വാങ്ങിയ കോൺഗ്രസിന്റെയും ലീഗിന്റെയും നേതാക്കളെക്കുറിച്ചുള്ള നിലപാട് എന്താണെന്ന് സതീശൻ വ്യക്തമാക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.

. കേന്ദ്ര ബാലാവകാശ കമ്മിഷൻ പറഞ്ഞത് കേരളത്തിലെ മദ്രസകളെക്കുറിച്ചല്ല. വിദ്യാലയങ്ങളിൽ പോവാതെ മദ്രസകളിൽ മാത്രം പോകുന്നതിനെയാണ്. കേരളത്തിൽ മദ്രസകൾ പൊതു വിദ്യാഭ്യാസത്തിനോട് ചേർന്നാണ് പ്രവർത്തിക്കുന്നത്. പല സംസ്ഥാനങ്ങളിലും ഇതല്ല സാഹചര്യം. വിദ്യാഭ്യാസം എല്ലാവർക്കും ലഭിക്കേണ്ടത് അനിവാര്യമാണെന്നും സുരേന്ദ്രൻ പറഞ്ഞു.