
മേപ്പയ്യൂർ : ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിക്കണമെന്ന് എൻ.ആർ.ഇ ജി വർക്കേഴ്സ് യൂണിയൻ എ.ഐ.ടി.യു.സി മേപ്പയ്യൂർ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. എം.കെ രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബാബു കൊളക്കണ്ടി, പ്രമീള ദേവി മലയിൽ എം.വി ശശി, സി.കെ പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി എം.കെ രാമചന്ദ്രൻ(പ്രസിഡന്റ് ) , പ്രമീള മലയിൽ, സുരേഷ് ഗോപാൽ (വൈസ് പ്രസി )സി.കെ പ്രഭാകരൻ(സെക്രട്ടറി) ആബിദ കെ ആർ , ഗൗരി എ.എം (ജോ. സെക്ര) എന്നിവരെ തെരഞ്ഞെടുത്തു.