news
പി. മുരളീധരൻ സംസാരിക്കുന്നു.

കുറ്റ്യാടി : നമ്മുടെ നാടിന് ഇല്ലാതെ പോയ സംഘടിതഭാവം പുനർസൃഷ്ടിക്കുകയെന്ന മഹത്തായ രാഷ്ട്ര നിർമ്മാണ പ്രവർത്തനമാണ് രാഷ്ട്രീയ സ്വയം സേവക് സംഘ് ചെയ്തു കൊണ്ടിരിക്കുന്നതെന്ന് ഭാരതീയ കിസാൻ സംഘ് സംസ്ഥാന സംഘടനകാര്യദർശി പി.മുരളീധരൻ പറഞ്ഞു. വിജയദശമിയോടനുബന്ധിച്ച് നടന്ന പഥസഞ്ചലത്തിന്റെ സമാപന സമ്മേളത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മരുതോങ്കര പാലത്തിനടുത്ത് നിന്ന് ആരംഭിച്ച പഥസഞ്ചലനം കുറ്റ്യാടി ടൗണിലൂടെ വയനാട് റോഡ് വഴി കായക്കൊടിയിലെ തളീക്കര പട്ടർ കുളങ്ങരയിൽ സമാപിച്ചു ഡോ. ഷീല അദ്ധ്യക്ഷത വഹിച്ചു. ഖണ്ഢ് സംഘചാലക് വി. സുഗതൻ സന്നിഹിതനായിരുന്നു. സഹകാര്യവാഹ് സിജിൽ സി.കെ. സ്വാഗതവും ടി.കെ. രാഹുൽ നന്ദിയും പറഞ്ഞു.