 
പയ്യോളി: നാല് ദശാബ്ദകാലമായി തീരദേശ മേഖലയിൽ അക്ഷര വെളിച്ചമായി പ്രവർത്തിക്കുന്ന അയനിക്കാട് ലോഹ്യഗ്രന്ഥാലയത്തിന്റെ കെട്ടിടനിർമാണത്തിനായി ഫണ്ട് സ്വരൂപിക്കാൻജനകീയ കൺവെൻഷൻ തീരുമാനിച്ചു. കൺവെൻഷൻ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ് എം.ടി.കെ.ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു.  ജീവകാരുണ്യപ്രവർത്തകൻ കബീർ ഉസ്താദിനേയും സാമൂഹ്യപ്രവർത്തകൻ വി.പി. രാജുവിനേയും ആദരിച്ചു. പി.ടി.വി. രാജീവൻ റിപ്പോർട്ട് അവതരിപ്പിച്ചു.  കൗൺസിലർമാരായ ചെറിയാവി സുരേഷ് ബാബു ,നിഷാഗിരീഷ് , സാംസ്‌കാരിക പ്രവർത്തകരായ രാജൻ കൊളാവിപ്പാലം,കെ.ജയകൃഷ്ണൻ, കെ.ടി.രാജീവൻ,എം.ടി നാണു  എന്നിവർ പ്രസംഗിച്ചു. എം.രവീന്ദ്രൻ സ്വാഗതവും കെ.എൻ രത്നാകരൻ നന്ദിയും പറഞ്ഞു.