കോഴിക്കോട്: ശബരിമല തീർത്ഥാടന കാലഘട്ടത്തിൽ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും ബോധപൂർവം ഗൂഢാലോചന നടത്തി അയ്യപ്പഭക്തരെ ദുരിതത്തിലാഴ്ത്തുകയാണെന്നും ഇതിന്റെ ഭാഗമായാണ് ദേവസ്വം ബോർഡ് തല തിരിഞ്ഞ പരിഷ്‌കരണങ്ങളുമായി മുന്നോട്ട് പോകുന്നതെന്നും ബി.ജെ.പി.സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഓരോ തീർത്ഥാടന കാലത്തും ഓരോരോ കാരണങ്ങൾ പറഞ്ഞ് ശബരിമലയെ അസ്വസ്ഥമാക്കുന്നതിനാണ് ദേവസ്വം ബോർഡും സർക്കാരും ശ്രമിക്കുന്നത്. അയ്യപ്പഭക്തരുടെ മനോവീര്യത്തെ സർക്കാർ പരീക്ഷിക്കരുതെന്നും അദ്ദേഹം പറഞ്ഞു.