img20241014
സി.പി.എം കാരശ്ശേരി നോർത്ത് ലോക്കൽ സമ്മേളന പൊതുയോഗം ജില്ല സെക്രട്ടറി പി.മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

മുക്കം: എൽ.ഡി.എഫ് ഭരണകാലത്ത് കാരശ്ശേരി പഞ്ചായത്ത്‌ ഇരുവഞ്ഞിപുഴയിൽ തൃക്കടമണ്ണ ക്ഷേത്ര പരിസരത്ത് നിർമ്മിച്ച തൂക്കുപാലം പുനർനിർമ്മിക്കണമെന്ന് സി.പി.എം കാരശ്ശേരി നോർത്ത് ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. തേക്കുംകുറ്റിയിൽ നടന്ന പൊതുസമ്മേളനം ജില്ല സെക്രട്ടറി പി.മോഹനൻ ഉദ്ഘാടനം ചെയ്തു. സജി തോമസ് അദ്ധ്യക്ഷത വഹിച്ചു. ടി.വിശ്വനാഥൻ, മാന്ത്ര വിനോദ് , ദിപു പ്രേംനാഥ്, കെ.കെ.നൗഷാദ്, യു.പി. മരക്കാർ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറിയായി കെ.ശിവദാസനെ തിരഞ്ഞെടുത്തു. പ്രതിനിധി സമ്മേളനം കെ. ബാബു ഉദ്ഘാടനം ചെയ്തു.ടി. വിശ്വനാഥൻ, ജോണി ഇടശ്ശേരി, കെ. ടി. ബിനു, കെ. പി. ഷാജി, മാന്ത്ര വിനോദ് എന്നിവർ പ്രസംഗിച്ചു.