kunnamangalamnewsw
ടിപി ബാലകൃഷ്ണൻ നായർ അനുസ്മരണം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി വിശ്വനാഥൻ ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറിയേറ്റ് അംഗം, കർഷകസംഘം ജില്ല സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, കാർഷിക വികസന ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിലെല്ലാം പ്രവർത്തിച്ച ടി.പി. ബാലകൃഷ്ണൻ നായരുടെ ആറാമത് അനുസ്മരണ ദിനാചരണം കുരിക്കത്തൂരിലെ ടി.പി സ്മൃത മണ്ഡപത്തിൽ നടന്നു. സി.പി.എം ജില്ല സെക്രട്ടറിയേറ്റ് അംഗം ടി.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം പി.കെ.പ്രേമനാഥ് പതാക ഉയർത്തി. ഏരിയ സെക്രട്ടറി പി.ഷൈപു അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം ലോക്കൽ സെക്രട്ടറി എം.എം.സുധീഷ് കുമാർ സ്വാഗതവും ലോക്കൽ കമ്മിറ്റി അംഗം ടി.എം.നിധിൻനാഥ് നന്ദിയും പറഞ്ഞു.