lockel
പടം: കെ കെ രാജേന്ദ്രൻ്റെ യുഗപ്പിറവി എന്ന കവിതാ സമാഹാരം എഴുത്തുകാരൻ ശശിധരൻ ഫറോക്ക് പ്രകാശനം ചെയ്യുന്നു.

ഫറോക്ക് : കെ കെ രാജേന്ദ്രന്റെ 'യുഗപ്പിറവി ' കവിതാ സമാഹാരം എഴുത്തുകാരൻ ശശിധരൻ ഫറോക്ക് പ്രകാശനം ചെയ്തു. ഗ്രന്ഥകാരൻ ഭാനുപ്രകാശ് പുസ്തകം ഏറ്റുവാങ്ങി. കവി പ്രദീപ് രാമനാട്ടുകര പുസ്തകം പരിചയപ്പെടുത്തി എൻജിനീയർ വേണുഗോപാലിന് പൗര സ്വീകരണം നൽകുന്നതിന്റെ ഭാഗമായി ഫറോക്കിൽ നടന്ന ചടങ്ങിൽ അജിത്കുമാർ പൊന്നേംപറമ്പത്ത് അദ്ധ്യക്ഷനായി . ഡോ. കെ.എസ് ധന്യ, എം.എ ബഷീർ, ഗോപി പുതുക്കോട്, ശശീന്ദ്രനാഥ് കൊടമ്പുഴ , ജയശങ്കർ കിളിയൻകണ്ടി,കവി കെ കെ രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. വിജയകുമാർ പതേരി സ്വാഗതവും എം.ദേവദാസ് നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി കവിയരങ്ങും

പുസ്തകപ്രദർശനവും നടന്നു.