നാദാപുരം: കോഴിക്കോട് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ (കിപ്പ്) നാദാപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാണിമേലിൽ ലോക പാലിയേറ്റീവ് ദിനം ആചരിച്ചു. "നാട്ടിൽ ഒരു കൂട്ടായ്മ, വീട്ടിൽ ഒരു പരിചാരകൻ / പരിചാരിക" എന്ന സന്ദേശമുയർത്തി നടത്തിയ റാലി നാദാപുരം ഡിവൈ.എസ്.പി എ.പി.ചന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു. 10 പാലിയേറ്റീവ് ക്ലിനിക്കുകളിലെ വോളന്റിയർമാർ, വാണിമേൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട്, ഗൈഡ്സ് വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
പൊതുസമ്മേളനം വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സുരയ്യ ഉദ്ഘാടനം ചെയ്തു. കെ.ഹേമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയർമാൻ പി.പി.കുഞ്ഞമ്മത്, ജയഫർ വാണിമേൽ, ഇസ്മായിൽ മൂസ, എ.റഹിം, പി.സോമനാഥൻ,
എം.കെ. അബൂബക്കർ എന്നിവർ പ്രസംഗിച്ചു.