c
ബാലജനത പേരാമ്പ്ര നിയോജക മണ്ഡലം കൺവൻഷൻ ആർ.ജെ.ഡി. സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ ഉദ്ഘാടനം ചെയ്യുന്നു

മേപ്പയ്യൂർ: ബാലജനത പേരാമ്പ്ര നിയോജക മണ്ഡലം കൺവെൻഷൻ 'കുട്ട്യോളറിയാൻ' ആർ.ജെ.ഡി. സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ ഉദ്ഘാടനം ചെയ്തു. ആർ.ജെ.ഡി. നിയോജക മണ്ഡലം പ്രസിഡന്റ് പി.മോനിഷ അദ്ധ്യക്ഷത വഹിച്ചു. "കുട്ട്യോളറിയാൻ"പാട്ടും പറച്ചിലും ശ്രീധരൻ നൊച്ചാട് അവതരിപ്പിച്ചു. ഭാസ്ക്കരൻ കൊഴുക്കല്ലൂർ, ജെ.എൻ.പ്രേംഭാസിൻ, നിഷാദ് പൊന്നങ്കണ്ടി, അയനരാജ് എസ്.ആർ, അലോക് മാധവ്, മുരളീധരൻ കെ.എം, സി.സുജിത്, സുനിൽ ഓടയിൽ, സി.ഡി. പ്രകാശ്, പി.സി.നിഷാകുമാരി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: അയന രാജ് ( പ്രസിഡന്റ് ), സൂര്യനന്ദ തുറയൂർ, ഋഷിക രാജീവൻ , സാൻവിയ കൃഷ്ണ (വൈസ് പ്രസിഡന്റുമാർ), അലോക് മാധവ് (സെക്രട്ടറി), അതിനാൻ, അന്നപൂർണ, പാർവതി കൊഴുക്കല്ലൂർ (ജോ. സെക്രട്ടറിമാർ) ഹൈഫ ഫാത്തിമ (ട്രഷറർ).