a
അരിക്കുളംഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റിവും ചേർന്ന് ഊരള്ളൂരിൽ നടത്തിയ പാലിയേറ്റിവ് സന്ദേശ റാലി പഞ്ചായത്തു പ്രസിഡണ്ട് എ.എം. സുഗതൻ ഉദ്ഘാടനം ചെയ്യുന്നു.

മേപ്പയ്യൂ‌ർ: അരിക്കുളം ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റിവും ചേർന്ന് ഊരള്ളൂരിൽ പാലിയേറ്റീവ് സന്ദേശ റാലി നടത്തി. ജനപ്രതിനിധികൾ, ജെ.ആർ.സി, ആരോഗ്യ - ആശാ പ്രവർത്തകർ, വോളന്റിയർമാർ എന്നിവർ അണിനിരന്നു. റാലിയ്ക്ക് ശേഷ നടന്ന സംഗമം പ്രസിഡന്റ് എ.എം.സുഗതൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ എൻ.വി.നജീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.പി.രജനി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എം. പ്രകാശൻ, എൻ.എം. ബിനിത, മെമ്പർമാരായ ടി.രജില, കെ.എം.അമ്മത്, മെഡിക്കൽ ഓഫീസർ ഡോ.ഫിൻസി, എച്ച്.ഐ ഹരിഷ് ,ജെ.എച്ച്.ഐ ശ്രീജേഷ്, സുരഭി , ജയഭാരതി, മനോഹരൻ ചാരവെള്ളി, പി.എം. രാജീവൻ മെമ്പർമാർ എന്നിവർ പ്രസംഗിച്ചു.