photo
കുഞ്ഞോടം ഫിലിം സൊസൈറ്റി ലോഗോ പ്രകാശനം നാടക - സിനിമാ കലാകാരന്മാരായ ഹരീന്ദ്രനാഥ് ഇയ്യാട്, വിജയൻ വി. നായർ എന്നിവർ ചേർന്ന് നിർവ്വഹിക്കുന്നു

ബാലുശ്ശേരി: കുഞ്ഞോടം ഫിലിം സൊസൈറ്റി ലോഗോ പ്രകാശനം നാടക - സിനിമ കലാകാരന്മാരായ ഹരീന്ദ്രനാഥ ഇയ്യാട്, വിജയൻ. വി. നായർ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. എം.കെ.രവിവർമ്മ, കെ.ശങ്കരൻ നമ്പൂതിരി, കെ.ശിവദാസൻ, രൂപേഷ് വർമ്മ എന്നിവർ പങ്കെടുത്തു. 26, 27 തിയതികളിൽ കുഞ്ഞോടം ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഫിലിം ഫെസ്റ്റിവൽ നടക്കും. ലോകോത്തര ഫീച്ചർ ഫിലിമുകളും ഷോർട്ട് ഫിലിമും ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. ഫെസ്റ്റിവൽ നടക്കുന്ന രണ്ട് ദിവസങ്ങളിലും വൈകിട്ട് പ്രമുഖ സിനിമ പ്രവർത്തകർ പങ്കെടുക്കുന്ന ഓപ്പൺ ഫോറം ഉണ്ടായിരിക്കും. പ്രവേശനം രജിസ്ട്രേഷൻ വഴി മാത്രം. ബന്ധപ്പെടേണ്ട നമ്പർ: 9562444406.