 
കൊയിലാണ്ടി : കൊയിലാണ്ടി ഉപജില്ല ശാസ്ത്രോത്സവം ഇന്നും നാളെയും കൊയിലാണ്ടി ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. നൂറോളം സ്കൂളുകളിൽ നിന്നായി മൂവായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും. ഒന്നാം ദിനം സാമൂഹ്യ ശാസ്ത്ര മേളയും പ്രവൃത്തി പരിചയമേളയും രണ്ടാം ദിവസം ശാസ്ത്ര, ഗണിത ശാസ്ത്രമേളകളും ഐ ടി മേളയും നടക്കും. ക്രമീകരണങ്ങളെല്ലാം പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു. വാർത്താ സമ്മേളനത്തിൽ പബ്ലിസിറ്റി കൺവീനർ ഷർഷാദ് പുറക്കാട്, അസീസ് , സ്വാഗതസംഘം ജനറൽ കൺവീനർ പ്രദീപ് കുമാർ എൻ.വി, ബിജേഷ് ഉപ്പാലക്കൽ, സുധാകരൻ കെ.കെ, വി.സുചീന്ദ്രൻ, എൻ.കെ.ഹരീഷ് ,സബ്ന.സി, രൂപേഷ് കുമാർ ,മുഹമ്മദ് സഫീഖ് എന്നിവർ പങ്കെടുത്തു.