വടകര: കേരള ജൈവകർഷക സമിതി എറാമല വില്ലേജ് വാർഷിക പൊതുയോഗം കാർത്തികപ്പള്ളി നമ്പർവൺ യു.പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി.മിനിക ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് എസ്.ജോഷി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രവീന്ദ്രൻ ചള്ളയിൽ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ രോഹിണി വാർഷിക കണക്ക് അവതരിപ്പിച്ചു. ഏറാമല അസി.കൃഷി ഓഫീസർ ഷീജ ഗോപാൽ അവാർഡ് ജേതാക്കളെ ആദരിച്ചു. പി.ടി.കെ സുരേഷ് ബാബു സ്വാഗതവും സി.എച്ച് .ശിവദാസൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ജോഷി എസ് (പ്രസിഡന്റ്), ശശീന്ദ്രൻ കെ.കെ (വൈസ് പ്രസിഡന്റ്), രവീന്ദ്രൻ ചള്ളയിൽ (സെക്രട്ടറി ), ബാബു കെ.പി (ജോ.സെക്രട്ടറി),രോഹിണി ടി കെ (ട്രഷറർ ).