issac
ഊ​രാ​ളു​ങ്ക​ൽ​ ​ലേ​ബ​ർ​ ​കോ​ൺ​ട്രാ​ക്ട്‌​ ​കോ​ ​ഓ​പ്പ​റേ​റ്റീ​വ്‌​ ​സൊ​സൈ​റ്റി​യു​ടെ​ ​ശ​താ​ബ്‌​ദി​ ​ആ​ഘോ​ഷ​ങ്ങ​ളു​ടെ​ ​ഭാ​ഗ​മാ​യി​ ​കോഴിക്കോട് നടക്കുന്ന​ ​'​രാ​ജ്യാ​ന്ത​ര​ ​സ​മ്മേ​ള​ന​ത്തിൽ ​'​അ​ടു​ത്ത​ ​വ്യ​വ​സാ​യ​ ​യു​ഗ​ത്തി​ൽ​ ​സ​ഹ​ക​ര​ണ​ ​മേ​ഖ​ല​യു​ടെ​ ​സാ​ദ്ധ്യ​ത​ക​ളും​ ​പ​ങ്കും​ ​

കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ കോ ഓപ്പറേറ്റീവ്‌ സൊസൈറ്റിയുടെ ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന നാലുദിവസത്തെ 'രാജ്യാന്തര സമ്മേളനങ്ങൾക്ക് കോഴിക്കോട് തുടക്കം. 'അടുത്ത വ്യവസായ യുഗത്തിൽ സഹകരണ മേഖലയുടെ സാദ്ധ്യതകളും പങ്കും " ചർച്ച മുൻധനമന്ത്രി ഡോ. ടി. എം.തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. പുതിയ വ്യവസായ വിപ്ലവം ഉയർത്തുന്ന വെല്ലുവിളികൾക്ക് പരിഹാരം സഹകരണ മേഖലയാണെന്ന് അദ്ദേഹം പറഞ്ഞു.

ആഗോള വ്യവസ്ഥയിൽ വലിയ മാറ്റമാണ് വരുന്നത്. പുതിയതരം വ്യവസായങ്ങൾ വരുന്നു. പുതിയ സാങ്കേതിക വിദ്യകൾ വരുന്നു. ഉത്പാദന ക്ഷമതയിൽ കുതിച്ചുചാട്ടം ഉണ്ടാകുന്നു. ഈ മാറ്റം തൊഴിൽ നഷ്ടമാക്കുമോ എന്ന ആശങ്കയ്ക്ക് കാരണമാകുന്നു. നിലവിലെ ഉത്പാദന ബന്ധങ്ങൾക്ക് ഉൾക്കൊള്ളാനാവാത്ത നിലയിലേക്ക് ഉത്പാദന ശക്തികൾ വളരുകയാണ്. ഇത് കാലാവസ്ഥാ മാറ്റം, തൊഴിലില്ലായ്മ, ധനിക-ദരിദ്ര അന്തരം തുടങ്ങിയവ രൂക്ഷമാക്കുന്നു.

തൊഴിൽ സംവിധാനത്തിലും വലിയ മാറ്റം വരികയാണ്. അസംബ്ലി ലൈൻ ഫാക്ടറികൾ ഇല്ലാതാകുന്നു. വീട്ടിലോ വീട്ടിനടുത്തോ ചെയ്യാവുന്ന ജോലികളാണ് പുതിയ ക്രമം. പക്ഷേ, ഇതിന് അവസരമൊരുക്കുന്ന പ്ലാറ്റ്‌ഫോമുകളുടെ ഉടമകൾ വൻകിട കോർപ്പറേറ്റുകളാണ്. ഈ പ്ലാറ്റ്‌ഫോം ഇക്കോണമി തൊഴിലാളികൾക്കു വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. അവർ അസംഘടിതരാകുന്നു. പുതിയ ലോകക്രമം ഇത്തരം പ്രശ്നങ്ങൾ ഇല്ലാത്തതാക്കാനുള്ള ഫലപ്രദമായ ബദൽ സഹകരണ മേഖലയാണെന്ന് അദ്ദേഹം പറഞ്ഞു.

ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ കോ ഓപ്പറേറ്റീവ്‌ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി, ഐ.സി.എ ഏഷ്യ- പസഫിക് മേഖല ഡയറക്ടർ ബാലസുബ്രഹ്മണ്യൻ അയ്യർ, നാഷണൽ കോ ഓപ്പറേറ്റീവ് യൂണിയൻ ഓഫ് ഇൻഡ്യ ചീഫ് എക്സിക്യൂട്ടീവ് ഡോ. സുധീർ മഹാജൻ, ദേശീയ സഹകരണ വികസന കോർപ്പറേഷൻ പ്രതിനിധി അശോക് പിള്ള, സ്‌കൂൾ ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസിലെ നബാർഡ് ചെയറും ആസൂത്രണ ബോർഡ് അംഗവുമായ പ്രൊഫ. ആർ. രാമകുമാർ, കേരള ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോർട്ടി എം. ചാക്കോ എന്നിവർ പ്രസംഗിച്ചു.

ഉച്ചയ്ക്കുശേഷം അഞ്ചു വേദികളിലായി കൃഷി – ഉത്പാദനം – ഭക്ഷ്യസംസ്‌ക്കരണം, വിജ്ഞാനവും ആരോഗ്യവും, വായ്പയും ധനകാര്യവും, വ്യവസായ, ഉപഭോഗ, സേവന രംഗങ്ങൾ, വാണിജ്യം – കയറ്റുമതി – വിപണനം എന്നീ വിഷയങ്ങളിൽ സമാന്തര സെഷനുകൾ നടന്നു.