പുൽപ്പള്ളി: എട്ടുമാസത്തെ ഇടവേളക്ക് ശേഷം കുറുവാ ദ്വീപ് ഇന്നലെ മുതൽ സന്ദർശകർക്കായി വീണ്ടും തുറന്നു. രാവിലെ 9 .30 മുതൽ വൈകുന്നേരം 3 .30 വരേയായിരുന്നു പ്രവേശന സമയം. ചൊവ്വാഴ്ച്ച ചെറിയമല ഭാഗത്ത് കൂടി കുറുവ ദ്വീപ് സന്ദർശിച്ചവരുടെ എണ്ണം 83 പേരാണ്. ആകെ വരുമാനം 18260 രൂപ. ബാംഗ്ലൂർ, ഹൈദരാബാദ്, മലപ്പുറം, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നായിരുന്നു കൂടുതൽ ആളുകൾ എത്തിച്ചേർന്നത്. കാലാവസ്ഥ മഴമൂടിയ നിലയിൽ ആയതുകൊണ്ടും വഴികളിൽ ചെളിനിറഞ്ഞതുകൊണ്ടും സന്ദർശകർ വലിയ സന്തോഷത്തിൽ ആയിരുന്നില്ല. എങ്കിലും കുറുവയുടെ മനോഹാരിത നുകർന്നാണ് എല്ലാവരും തിരിച്ചു പോയത്. കൂടുതൽ സന്ദർശകർ വരും ദിവസങ്ങളിൽ എത്തിച്ചേരുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
കുറുവാ ദ്വീപ് സന്ദർശിക്കാനെത്തിയവർ