 
കോഴിക്കോട്: കേരള എൻ.ജി.ഒ അസോ. ജില്ലാ കമ്മിറ്റി കളക്ടറേറ്റിന് മുന്നിൽ സംഘടിപ്പിച്ച കുറ്റപത്ര സമർപ്പണ സദസ് ഡി. സി.സി പ്രസിഡന്റ് അഡ്വ.കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. ജീവനക്കാരോട് സർക്കാർ തുടരുന്ന ശത്രുതാപരമായ സമീപനം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പ്രേംനാഥ് മംഗലശ്ശേരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ജി.എസ്.ഉമാശങ്കർ കുറ്റപത്രം വായിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ, എൻ.ജി.ഒ അസോ. ജില്ല സെക്രട്ടറി കെ.ദിനേശൻ, സെക്രട്ടറിയേറ്റ് അംഗങ്ങളായ എം.ഷിബു ,സിജു കെ. നായർ, വി.പി. രജീഷ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.കെ.സതീശൻ, പി.ബിന്ദു, എൻ.ടി.ജിതേഷ്, ടി.അജിത് കുമാർ, വി.പ്രതീഷ്, മുരളീധരൻ കന്മന, മധു രാമനാട്ടുകര തുടങ്ങിയവർ പ്രസംഗിച്ചു.