വടകര:സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളനം ജനുവരി 29, 30, 31 തിയതികളിൽ വടകരയിൽ നടക്കും. വടകര കൃഷ്ണകൃപ കല്യാണ മണ്ഡപത്തിൽ നടന്ന സ്വാഗതസംഘം രൂപീകരണ യോഗം ജില്ലാ സെക്രട്ടറി പി.മോഹനൻ ഉദ്ഘാടനം ചെയ്തു. കെ.പി.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗം സി .ഭാസ്കരൻ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ.ദിനേശൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.കെ.ദിവാകരൻ, കെ.പുഷ്പജ, കെ.കെ.മുഹമ്മദ്, എം.എൽ.എമാരായ കെ .പി .കുഞ്ഞമ്മദ് കുട്ടി, കാനത്തിൽ ജമീല തുടങ്ങിയവർ പങ്കെടുത്തു. ഏരിയാ സെക്രട്ടറി ടി .പി. ഗോപാലൻ സ്വാഗതം പറഞ്ഞു. 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു. രക്ഷാധികാരികൾ: സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ .കെ .ലതിക, കെ .പി. കുഞ്ഞമ്മത് കുട്ടി എം.എൽ.എ. ഭാരവാഹികൾ: കെ. പി .ബിന്ദു ( ചെയർപേഴ്സൺ), പി .കെ .ദിവാകരൻ, രമേശൻ പാലേരി, ഡോ. തുളസീദാസ്, പി .എം .ലീന, പി .കെ .കൃഷ്ണദാസ്, എം. നാരായണൻ, ആർ. ഗോപാലൻ (വൈസ് ചെയർമാൻമാർ), സി .ഭാസ്കരൻ (കൺവീനർ), കെ .പുഷ്പജ, ടി .പി .ബിനീഷ്, പി. കെ .ശശി, ടി. സി .രമേശൻ, ആർ .ബാലറാം, കെ .കെ .ബിജുള, ടി .കെ .അഷറഫ്, പി .പി .ചന്ദ്രശേഖരൻ, കെ.പി .ഗിരിജ (ജോ. കൺവീനർമാർ), ടി .പി. ഗോപാലൻ (ട്രഷറർ).