photo
ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി ടൗണിൽ നടത്തി പ്രതിഷേധപ്രകടനം

കൊയിലാണ്ടി : കണ്ണൂർ എ.ഡി.എം നവീൻ ബാബുവിനെ ആത്മഹത്യയിലേക്ക് നയിച്ചത് കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് പി. പി.ദിവ്യയാണെന്ന് ആരോപിച്ച് കൊയിലാണ്ടി ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ് എൻ.മുരളീധരൻ തോറോത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം രാമചന്ദ്രൻ, വി.ടി.സുരേന്ദ്രൻ, രാജേഷ് കീഴരിയൂർ, വി.വി.സുധാകരൻ, മാടഞ്ചേരി സത്യനാഥൻ, എന്നിവർ പ്രസംഗിച്ചു. മനോജ്‌ പയറ്റുവളപ്പിൽ, സി.പി.മോഹനൻ, അഡ്വ.പി.ടി.ഉമേന്ദ്രൻ, റീന.കെ.വി, അജയ് ബോസ്, കെ. ഉണ്ണികൃഷ്ണൻ, ഉണ്ണികൃഷ്ണൻ മരളൂർ, റാഷിദ്‌ മുത്താമ്പി, അഭിനവ് കണക്കശേരി, സുമതി എം.കെ, ശ്രീജ റാണി, ചെറുവക്കാട്ട് രാമൻ എന്നിവർ നേതൃത്വം നൽകി.