img20241016
കെട്ടിട വാടകയ്ക്ക് ജി.എസ്.ടി ചുമത്തുന്നതിൽ പ്രതിഷേധിച്ച് വ്യാപാരികൾ ചുള്ളിക്ക പറമ്പിൽ നടത്തിയ പ്രകടനം

കൊടിയത്തൂർ: കെട്ടിട വാടകയ്ക്ക് ജി.എസ്.ടി ചുമത്തുന്നതിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി ചെറുവാടി യൂണിറ്റ് ചുള്ളിക്കാപറമ്പിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. മുക്കം ഏരിയ പ്രസിഡന്റ് കെ.ടി.നളേശൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര തീരുമാനം മൾട്ടി നാഷണൽ കമ്പനികളെ സഹായിക്കാനാണെന്ന് അദ്ദേഹം ആരോപിച്ചു. ചെറുകിട വ്യാപാരികളെ തുരത്തി ഓൺലൈൻ വ്യാപാരവും അന്താരാഷ്ട്ര മാളുകളും വളർത്തുകയാണ് കേന്ദ്രത്തിന്റെ ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു. ഷബീർ ചെറുവാടി അദ്ധ്യക്ഷത വഹിച്ചു. കെ.സി.നൗഷാദ്, ബാബു ചെമ്പറ്റ, എസ്.ഗിരീഷ് ബാബു, ജമാൽ പടിഞ്ഞാറയിൽ, മജീദ് പൊതുമാപ്പ്, ഹമീദ് ചാലിയാർ എന്നിവർ പ്രസംഗിച്ചു. ശരീഫ് സ്വാഗതവും നജുമുദീൻ നന്ദിയും പറഞ്ഞു.