കുറ്റ്യാടി: നിട്ടൂർ പ്രദേശത്തെ ആലോടന്തറ തറവാട് കുടുംബ സംഗമം" ആരൂഢം " ശ്രദ്ധേയമായി. ചരിത്രമുറങ്ങുന്ന നിട്ടൂരിൽ അറിയപ്പെടുന്ന സന്നദ്ധ, ജീവ കാരുണ്യ, മാദ്ധ്യമ, പൊതു പ്രവർത്തകർക്ക് ജന്മം നൽകിയ വീട് എന്നതിൽ ആലോടന്തറ തറവാടിന്റെ പ്രസക്തി വലുതാണ്. കോട്ടപ്പള്ളി കുനിയില്ലത്ത് ബ്രഹ്മശ്രി രാകേഷ് നമ്പൂതിരി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. നി ട്ടൂർ ശിവക്ഷേത്രം മേൽശാന്തി സുരേന്ദ്രൻ നമ്പൂതിരി മുഖ്യാതിഥിയായി. തറവാട്ട് അംഗങ്ങളായ മുതിർന്നവരെ ആദരിക്കുകയും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കുകയും ചെയ്തു. കുടുംബാംഗങ്ങളുടെ കലാപരിപാടികൾ സംഗമത്തിന് മിഴിവേകി. ആലോടന്തറ കേളു കുറുപ്പ് , പി.സി.ശശി, എം.നാരായണൻ, എം.കെ.പ്രസാദ്, പി.സി.ബാബു, മനോജ്, സനൂപ് തുടങ്ങിയവർ പങ്കെടുത്തു.