sathi
നിയമ ബോധവൽക്കരണം കൗൺസിലർ ഉഷാദേവി ഉദ്ഘാടനം ചെയ്യുന്നു

മീഞ്ചന്ത : ജില്ലാ നിയമ സേവന അതോറിറ്റിയും താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും സംയുക്തമായി കുണ്ടുങ്ങൽ ഗവ.യു.പി സ്ക്കൂളിൽ നിയമ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കൗൺസിലർ ഉഷാദേവി ഉദ്ഘാടനം ചെയ്തു. ഡി.എൽ.എസ്.എ മീഡിയേറ്റർ അഡ്വ. പി.കെ കൃഷ്ണ വർമ്മ മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് എം.പി.സെയ്ദ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. മൻസൂർ എം.പി, സി.പി ഹസൻകോയ, മുഹാസിന , പ്രേമൻ പറന്നാട്ടിൽ എന്നിവർ പ്രസംഗിച്ചു . താലൂക്ക് ലീഗൽ സർവീസസ് സെക്രട്ടറി പ്രദീപ് ഗോപിനാഥ് സ്വാഗതവും പാരാ ലീഗൽ വോളന്റിയർ സലീം വട്ടക്കിണർ നന്ദിയും പറഞ്ഞു.