photo
കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ ബാ-ലുശ്ശേരി എ.ഇ.ഒ. ഓഫീസിനു മുമ്പിൽ നടത്തിയ ധർണ്ണ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.കെ. നരേന്ദ്ര ബാബു ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: കേരളത്തിലെ എയ്ഡഡ് സ്ഥാപനങ്ങളോടുള്ള സർക്കാരിന്റെയും ധനവകുപ്പിന്റെയും നിഷേധാത്മക നിലപാടുകളിൽ പ്രതിഷേധിച്ചും എയ്ഡഡ് സ്ഥാപനങ്ങളുടെ ശമ്പള ബിൽ മേലൊപ്പ് (കൗണ്ടർ സൈൻ ) വെക്കണമെന്ന ഉത്തരവ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനാദ്ധ്യാപക സംഘടനയായ കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്. എ ) ബാലുശ്ശേരി ഉപജില്ല ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. നരേന്ദ്ര ബാബു ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി ഉപജില്ല പ്രസിഡന്റ് ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. ബി. രഘുനാഥ്, മുഹമ്മദ് സഹീർ, രാജേശ്വരി, ജമീല, ആയിഷ, മുംതാസ്, ബിന്ദു, പ്രസന്ന, ഷീന, എം. എസ്,ജയരാജൻ എന്നിവർ പ്രസംഗിച്ചു. സജിത്ത് ടി.യു സ്വാഗതവും ശ്രീജ നന്ദിയും പറഞ്ഞു.