ഉള്ളിയേരി: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ 'മാലിന്യ മുക്ത നവകേരളം'കൊയിലാണ്ടി ഏരിയാ തല കാമ്പയിൻ ഉള്ള്യേരി ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.അജിത ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഹാബി സി.എച്ച് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബാലരാമൻ, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ചന്ദ്രിക പൂമഠത്തിൽ, പഞ്ചായത്ത് അംഗം വിദിഷ് കുമാർ, ഷിബിൻ. കെ. തുടങ്ങിയവർ പ്രസംഗിച്ചു. കെ.ജി.ഐ കൊയിലാണ്ടി ഏരിയ ജോ. സെക്രട്ടറി ഡോ. സജിത്ത് സ്വാഗതവും യൂണിറ്റ് സെക്രട്ടറി വിവേക് വേണുഗോപാൽ നന്ദിയും പറഞ്ഞു. സംഘടനാ ഭാരവാഹികൾ, ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.