lockel
ജില്ലയിൽ ഒന്നാമതായി രാമനാട്ടുകരസമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നഗരസഭ

​രാമനാട്ടുകര: രാമനാട്ടുകര നഗരസഭയിലെ മുഴുവൻ ആളുകളെയും മൊബൈൽ ഫോണുകളും സോഷ്യൽ മീഡിയകളും ഉപയോഗിക്കാൻ പഠിപ്പിക്കുകയെന്ന ലക്ഷ്യവുമായി ആരംഭിച്ച ഡിജി സാക്ഷരതയുടെ ഭാഗമായി സർവേയിലൂടെ കണ്ടെത്തിയ 65 വയസ് വരെയുള്ള 1872 ആളുകളെയും മൊബൈൽ ഫോൺ സാക്ഷരരാക്കി നഗരസഭയെ കോഴിക്കോട് ജില്ലയിലെ ആദ്യസമ്പൂർണ ഡിജിറ്റൽ സാക്ഷരത നഗരസഭയായി ചെയ​ർപേഴ്‌സൺ ​ ബുഷ്റ റഫീഖ് പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ​ സഫ റഫീഖ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സന്മാരായ ​പി.കെ അബ്ദുൽ ലത്തീഫ്,​ നദീറ, നഗരസഭ സെക്രട്ടറി പി. ശ്രീജിത്ത്. ​ സി.ഡി.എസ് ചെയർപേഴ്സൺ ​ ഷാജിലത, മാസ്റ്റർ ട്രെയിനർ ​ഡോ. മോഹനൻ, മോഡൽ പ്രേരക് ​ സംഗീത, വേണുഗോപാൽ, ദേവൻ,​ വിലാസിനി എന്നിവർ ​പ്രസംഗിച്ചു.