 
കായക്കൊടി: കോൺഗ്രസ് നേതാവും കായക്കൊടി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായ ഇ.മോഹനകൃഷ്ണൻ്റെ ഏഴാം ചരമവാർഷികം ആചരിച്ചു. സ്മൄതി മണ്ഡപത്തിൽ പുഷ്പാർ ച്ചന നടന്നു. കെ.പി.സി.സി സെക്രട്ടറി സത്യൻ കടിയങ്ങാട് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് കെ.പി.ബിജു അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി പ്രമോദ് കക്കട്ടിൽ, കെ.പി.സി.സി അംഗം, കെ.പി.രാജൻ, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കോരംങ്കോട്ട് മൊയ്തു, മോഹനൻ പാറക്കടവ്,ശ്രീജേഷ് ഊരത്ത്, രവീഷ് വളയം, സന്ധ്യ കരണ്ടോട്, കെ.സി.ബാലകൄഷ്ണൻ, ഒ.പി.മനോജ്, ഇ ലോഹിദാക്ഷൻ, ഒ.രവിന്ദ്രൻ, പി.പി.മൊയ്തു, ഷമീന.കെ.കെ, പത്മനാഭൻ.കെ.പി,സുരേഷ് കൂരാറ,മുകുന്ദൻ മരുതോങ്കര, വത്സരാജ് വി.കെ,യു.വി.സി അമ്മദ് ഹാജി,അർജുൻ കെ, ടി.പി മൊയ്തു, നൗഷാദ് കോരംങ്കോട്ട്, കെ.വി.കണാരൻ എന്നിവർ പ്രസംഗിച്ചു.