മുക്കം: വയനാട് പാർലമെന്റ് മണ്ഡലം ഉപതിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ വിജയക്കൊടി പാറിക്കാൻ ഒരുക്കങ്ങളുമായി ഇടത് -വലത് മുന്നണികൾ. ആദ്യഘട്ടമെന്ന നിലയിൽ നേതൃയോഗങ്ങൾ നടന്നുവരികയാ ണ്. നോർത്ത് കാരശ്ശേരിയിൽ നടന്ന യു.ഡി.എഫ് നേതൃസംഗമം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്തു. കേന്ദ്ര,സംസ്ഥാന സർക്കാരുകൾക്കെതിരെ വിധിയെഴുതാൻ ജനങ്ങൾ അവസരം കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വയനാടും ചേലക്കരയും പാലക്കാടും ചരിത്ര ഭൂരിപക്ഷം നേടി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി,കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദീഖ് എം.എൽ.എ, പി.വി അബ്ദുൽ വഹാബ് എം.പി, പി.എം.എ സലാം, സണ്ണി ജോസഫ് എം.എൽ.എ, ആന്റോ ആന്റണി എം.പി, ഡീൻ കുര്യാക്കോസ് എം.പി, പി.കെ ബഷീർ എം.എൽ.എ, ഐ.സി ബാലകൃഷ്ണൻ എം.എൽ.എ, വി.എസ് ജോയ്, അഡ്വ. കെ. പ്രവീൺകുമാർ, എൻ.ഡി അപ്പച്ചൻ, സി. മമ്മൂട്ടി, ഇസ്മായിൽ മൂത്തേടം, ടി. മുഹമ്മദ്, പി.ടി ഗോപാലക്കുറുപ്പ്, എം.സി സെബാസ്റ്റ്യൻ, പി.കെ ജയലക്ഷ്മി, ജമീല ആലിപ്പറ്റ, ആര്യാടൻ ഷൗക്കത്ത്, സി. അഷ്‌റഫ്, പ്രവീൺ തങ്കപ്പൻ, കെ. ജോസഫ്, വിനോദ് എന്നിവർ പ്രസംഗിച്ചു. എ.പി. അനിൽകുമാർ എം എൽ എ സ്വാഗതം പറഞ്ഞു. തിരഞ്ഞെടുപ്പു കമ്മിറ്റി ഭാരവാഹികളായി പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ (ചെയർമാൻ), പി.കെ ബഷീർ എം.എൽ.എ (വർക്കിംഗ് ചെയർമാൻ), എ.പി അനിൽകുമാർ എം.എൽ.എ (കൺവീനർ), എൻ.ഡി അപ്പച്ചൻ (ട്രഷറർ), ടി. സിദ്ദീഖ് എം.എൽ.എ, ഐ.സി ബാലകൃഷ്ണൻ എം.എൽ.എ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് (കോഓർഡിനേറ്റർമാർ) എന്നിവരെ തെരഞ്ഞെടുത്തു.
എൽ.ഡി.എഫ് മണ്ഡലം തല നേതൃയോഗം മുക്കത്ത് മത്തായി ചാക്കോസ്മാരക മന്ദിരത്തിൽ നടന്നു. എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ പങ്കെടുത്തു. നിയോജക മണ്ഡലം കൺവെൻഷൻ 24 ന് കൽപ്പറ്റയിൽ നടത്താൻ തീരുമാനമായി. കമ്മിറ്റി രൂപീകരണവും അന്നു നടത്തും. 29 നകം നിയമസഭ മണ്ഡലം തല കൺവെൻഷനുകളും കമ്മിറ്റി രൂപീകരണവും പൂർത്തിയാക്കും. 25 ന് തിരുവമ്പാടി, 27 ന് മാനന്തവാടി, ബത്തേരി , നിലമ്പൂർ, 28 ന് കൽപ്പറ്റ, വണ്ടൂർ, ഏറനാട് മണ്ഡലം കൺവെൻഷനുകൾ നടക്കും. തുടർന്ന് ബൂത്ത് തലം വരെ കൺവെൻഷനുകൾ ചേർന്ന് പ്രചാരണം ഊർജ്ജിതമാക്കും. മുന്നണി നേതാക്കളായ പി.ഗഗാറിൻ, ഇ.എൻ.മോഹൻ ദാസ് , ടി.വി.ബാലൻ, ഇ.ജെ.ബാബു, കെ.കെ.ബാലൻ, മുക്കം മുഹമ്മദ്, സി.എൻ.ശിവരാമൻ. ടി.വിശ്വനാഥൻ, ടി.എം.ജോസഫ്, പി. ഗവാസ്, മജീദ് എടവണ്ണ, പി.എം.ജോണി, കെ.ജെ.ദേവസ്യ, വി.കെ.വിനോദ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.