 
തൊട്ടിൽ പാലം : കാവിലുംപാറ മരുതോങ്കര മേഖലയിൽ കാട്ടാന ശല്യം ഏറിവരുന്ന സാഹചര്യത്തിൽ കർഷകർക്ക് അടിയന്തര സഹായം എത്തിക്കാൻ സർക്കാർ തയ്യാറാവണമെന്ന് കർഷക കോൺഗ്രസ് ആവശ്യപെട്ടു.കഴിഞ്ഞ ദിവസം കരിങ്ങാട് എസ്.എൻ.ഡി.പി റോഡിന് സമീപം കുയ്യടിയിൽ നിഷയുടെ കൃഷിയിടത്തിൽ കാ ട്ടാനക്കൂട്ടം ഇറങ്ങി ലക്ഷക്കണക്കിന് രൂപയുടെ വിളകൾ നശിപ്പിച്ചു. സൗ രോർജ വേലി കെട്ടി സുരക്ഷിതമാക്കിയ കൃഷിയിടത്തിലാണ് വേലി തകർത്ത് കാട്ടാനക്കൂട്ടം എത്തിയത്. ആഴ്ചകൾക്ക് മുൻപ് സമാനരീതിൽ കാട്ടാനക്കൂട്ടം പശുക്കടവിലെ കാർഷിക മേഖലയിലും എത്തിയിരുന്നു. ഒരു ഭാഗത്ത് കാട്ട് പന്നി ആക്രമണങ്ങളും മറുഭാഗത്ത് കാട്ടാനകൂട്ടങ്ങളും കർഷകരുടെ ജീവിതത്തെ താളം തെറ്റിക്കുകയാണ്. സർക്കാർ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മൊയ്തു കോരങ്ങോട്ട് ആവശ്യപ്പെട്ടു.