2
പടം: വളയം ഗ്രാമ പഞ്ചായത്ത്‌ ജനകീയസൂത്രണം സാന്ത്വന പരിചരണ പദ്ധതിയുടെ ഭാഗമായി വളയത്ത് നടന്ന വളണ്ടിയർ പരിശീലനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.പി. പ്രദീഷ് ഉദ്ഘാടനം ചെയ്യുന്നു.

വളയം: വളയം ഗ്രാമ പഞ്ചായത്ത്‌ ജനകീയസൂത്രണം 2024-25 സാന്ത്വന പരിചരണ പദ്ധതിയുടെ ഭാഗമായി വോളന്റിയർ പരിശീലനം നടത്തി. വളയം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.പി. പ്രദീഷ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വി.പി. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് സംസ്ഥാന കൺവീനർ എം.ജി. പ്രവീൺ, ഡോ.രാകേഷ് രാജു കെ. കെ. എന്നിവർ ക്ലാസെടുത്തു. വാർഡ് മെമ്പർ നസീമ നാരോന്റവിട, സിനില പി.പി, ഗിരീഷ് കുമാർ എ. എം, ശോഭന കെ.എൻ, ജൂനിയർ പബ്ലിക് ഹെൽത്ത്‌ നേഴ്സ് രമ.ഇ എന്നിവർ പ്രസംഗിച്ചു. മെഡിക്കൽ ഓഫീസർ അനിൽ കുമാർ.പി സ്വാഗതവും ജീനാമോൾ കെ.വി. നന്ദിയും പറഞ്ഞു.