k

കോഴിക്കോട്:പ്രിയങ്ക ഗാന്ധി ജയിച്ചാൽ വയനാടിനെ ഉപേക്ഷിക്കില്ലെന്ന് എന്താണ് ഉറപ്പെന്ന് എൽ.ഡി.എഫ് വയനാട് ലോക്സഭാ സ്ഥാനാർത്ഥി സത്യൻ മൊകേരി. രാഹുൽ ഉത്തരേന്ത്യയിൽനിന്ന് ഒളിച്ചോടി വയനാട് വന്നു മത്സരിച്ചു. ഇപ്പോൾ പ്രിയങ്കയും. പ്രാദേശിക വിഷയങ്ങൾ ഉന്നയിക്കാനാണ് ജനങ്ങൾ ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നത്. പ്രാദേശിക വിഷയങ്ങൾ അറിയാത്തവർക്ക് എന്ത് ചെയ്യാനാകും?രാഹുൽ വയനാട്ടിൽ ഉണ്ടായിരുന്നില്ലല്ലോ. പ്രിയങ്കാഗാന്ധി എന്തുകൊണ്ട് ബി.ജെ.പി, വർഗീയ ശക്തികേന്ദ്രങ്ങളിൽ മത്സരിക്കുന്നില്ലെന്നെന്നും അദ്ദേഹം കോഴിക്കോട് മാദ്ധ്യമങ്ങളോട് പറഞ്ഞു. ശനിയാഴ്ച ലക്കിടിയിൽ നിന്ന് പ്രചാരണം തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.