വടകര: ഡിജി കേരളം ഡിജിറ്റൽ സാക്ഷരത പദ്ധതിയുടെ ഭാഗമായി ഒഞ്ചിയം പഞ്ചായത്തിന് അനുമോദന പത്രം നൽകി. കോഴിക്കോട് സിവിൽ സ്റ്റേഷനിൽ നടന്നചടങ്ങിൽ കളക്ടർ സ്നേഹിൽകുമാർ സിംഗ് പഞ്ചായത്തിനുളള അനുമോദന പത്രം സെക്രട്ടറി എം. പി. രജു ലാലിന് കൈമാറി. പഞ്ചായത്തിൽ 8054 കുടുംബങ്ങളിൽ സർവേ നടത്തി ഡിജി സാക്ഷരതയ്ക്കാവശ്യമായ 2102 പേർക്ക്, ഇന്റർനെറ്റും, സാമൂഹിക മാദ്ധ്യമങ്ങളും, ഡിജിറ്റൽ വിനോദ ഉപാധികളും ഉപയോഗിക്കുന്നതിന് പരിശീലനം നൽകിയിരുന്നു. അനുമോദനചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ ആസൂത്രണ സമിതിഅംഗങ്ങൾ എന്നിവർ പങ്കെടുത്തു