c

കോഴിക്കോട്: പാലക്കാട് ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി പി.സരിനെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം സുധീരൻ. ആത്മാർത്ഥതയുള്ള രാഷ്ട്രീയപ്രവർത്തകൻ സ്വന്തം പ്രസ്ഥാനത്തെ വഞ്ചിക്കുകയില്ല. കാലുമാറ്റ രാഷ്ട്രീയം ജനാധിപത്യത്തെ ദുർബലമാക്കുന്നു. ഇടതുപക്ഷത്തിനെതിരെയുള്ള വികാരം പ്രകടിപ്പിക്കാനുള്ള അവസരമാണ് പാലക്കാട്ടെയും,ചേലക്കരയിലെയും ഉപതിരഞ്ഞെടുപ്പെന്നും അദ്ദേഹം കോഴിക്കോട് മാദ്ധ്യമങ്ങളോട് പറഞ്ഞു. വയനാട് യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിയങ്കാ ഗാന്ധിയെ ശക്തിപ്പെടുത്താൻ ഇടതുപക്ഷം മുന്നോട്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.