kannamangalam-news
കുന്ദമംഗലത് യു.ഡി.എഫ്.സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ യു.സി.രാമൻ ഉദ്ഘാടനം ചെയ്യുന്നു.

കുന്ദമംഗലം: സെക്രട്ടറിയെ അവധിയെടുപ്പിച്ചും അനധികൃതമായി സ്ഥലംമാറ്റിയും പഞ്ചായത്ത് വിഭജനം അട്ടിമറിക്കാൻ സി.പി.എം കുതന്ത്രശ്രമം നടത്തുന്നുവെന്നാരോപിച്ച് യു.ഡി.എഫ് കമ്മറ്റി ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു.സി.രാമൻ ഉദ്ഘാടനം ചെയ്തു. സി.വി സംജിത്ത് അദ്ധ്യക്ഷത വഹിച്ചു. എം.ബാബുമോൻ, വിനോദ് പടനിലം, എം.പി.കേളുക്കുട്ടി, അരിയിൽ അലവി, സി.അബ്ദുൽ ഗഫൂർ, യു.സി മൊയ്തീൻകോയ, ടി കെ ഹിതേഷ് കുമാർ, ബാബു നെല്ലൂളി, എ കെ ഷൗക്കത്തലി, ജിജിത്ത് കുമാർ, ടി കെ സീനത്ത് ഷൈജ വളപ്പിൽ, പി കൗലത്ത് , പി ഷൗക്കത്തലി എന്നിവർ പ്രസംഗിച്ചു.