eye
eye

നന്മണ്ട: ഭാരതീയം -2024 നോടനുബന്ധിച്ച് സംസ്കൃതി നന്മണ്ടയും അഖില ഭാരതീയ പൂർവ സൈനിക സേവാ പരിഷത്തും ചന്ദ്രകാന്ത നേത്രാലയയുടെ സഹകരണത്തോടെ നേത്രരോഗ നിർണയ ക്യാമ്പ് നടത്തും. ഒക്ടോബർ 27 ന് ഞായറാഴ്ച രാവിലെ 9 മണി മുതൽ ഒരു മണി വരെയാണ് ക്യാമ്പ്. നേത്രദാന സമ്മതപത്ര സമർപ്പണം, സൗജന്യ പ്രമേഹ- രക്തസമ്മർദ്ദ പരിശോധന, സൗജന്യ നിരക്കിൽ കണ്ണട വിതരണം എന്നിവ ക്യാമ്പിന്റെ ഭാഗമായി നടക്കും. ഒക്ടോബർ 25 ന് മുമ്പായി നന്മണ്ടയിലെ മെഡിക്കൽ ഷോപ്പുകളിൽ പേര് രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 9995309813, 9847780049 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.