nel
nel

മേപ്പയ്യൂ‌ർ: കോഴിക്കോട് ജില്ലയിലെ നെല്ലറയെന്ന് വിശേഷിപ്പിക്കുന്ന കരുവോട് - കണ്ടംചിറ പാടശേഖരത്തിൽ നെൽകൃഷി പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് കിസാൻ ജനത മേപ്പയ്യൂർ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. കുറച്ചുകാലം കൃഷി നടത്തിയ ഈ പ്രദേശം ഇപ്പോൾ തരിശിട്ടിരിക്കയാണ്. സാങ്കേതിക കാരണങ്ങൾ പരിഹരിച്ച് ഈ വർഷമെങ്കിലും നെൽ കൃഷി ആരംഭിക്കണം. യോഗത്തിൽ പി. ബാലകൃഷ്ണൻ കിടാവ് അദ്ധ്യക്ഷത വഹിച്ചു ആർ.ജെ.ഡി. ജില്ലാ ഭാരവാഹികളായ ഭാസ്കരൻ കൊഴുക്കല്ലൂർ, നിഷാദ് പൊന്നം കണ്ടി സുനിൽ ഓടയിൽ, കെ.എം. ബാലൻ, ടി.ഒ ബാലകൃഷ്ണൻ, എ.കെ. നാരായണൻ, കെ.കെ. രവിന്ദ്രൻ എന്നിവർ പ്രസംഗിച്ചു.