മേപ്പയ്യൂർ: ഹിന്ദുത്വ ഫാസിസത്തെ യുദ്ധത്തിലൂടെ പരാജയപ്പെടുത്താനാവില്ലെന്നും ജനാധിപത്യ രീതിയിലുടെ എതിർത്തു തോൽപ്പിക്കുന്നതിൽ മുൻ മാതൃകകളില്ലെന്നും കവി പി.എൻ.ഗോപീകൃഷ്ണൻ. തിരഞ്ഞെടുപ്പിന് അപ്പുറമുള്ള സാമൂഹ്യ ഇടപെടലുകളെ മുന്നോട്ടു നയിക്കാൻ കഴിയുന്ന അടിത്തട്ടു ജനതയെയും, വിവിധ സാമൂഹിക ജനവിഭാഗങ്ങളേയും അണിനിരത്താൻ കഴിയുന്ന ഐക്യനിര വളർന്നുവരണമെന്നും അദ്ദേഹം പറഞ്ഞു. വി .കെ.ബാബു രചിച്ച പുസ്തകം 'ഫാഷിസം ജനാധിപത്യം രാഷ്ട്രീയ വായനകളുടെ ആൽബം 'പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. അജയ് ആവള അദ്ധ്യക്ഷനായി. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കുഞ്ഞിരാമൻ പുസ്തകം ഏറ്റുവാങ്ങി. കെ.ടി.ദിനേശൻ പുസ്തകപരിചയം നടത്തി. വി.പി.ദുൽഫിക്കിൽ, വി.എ. ബാലകൃഷ്ണൻ, പി.കെ.പ്രിയേഷ് കുമാർ,വി.പി.സതീശൻ, അഡ്വ.പി.രജിലേഷ് പ്രസംഗിച്ചു.