
കോഴിക്കോട്: പാലക്കാട്ടെ ബി.ജെ.പി സ്ഥാനാർത്ഥിക്ക് വോട്ടിലല്ല നോട്ടിലാണ് താത്പര്യമെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. പാലക്കാട് രാഷ്ട്രീയ മത്സരമാണ്. ഇടത് സ്ഥാനാർത്ഥി ഡോ.പി.സരിന്റെ റോഡ് ഷോയിലെ ജനപങ്കാളിത്തം വോട്ടായി മാറില്ലെന്നും മുരളീധരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
യു.ഡി.എഫ് വൻ വിജയം നേടും. നേതൃത്വത്തിന്റെ വീഴ്ചകൾ പറയേണ്ടത് പാർട്ടി പോർമുഖത്ത് നിൽക്കുമ്പോഴല്ല.
കോൺഗ്രസിൽ തലമുറ മാറുമ്പോൾ ശൈലിയിൽ മാറ്റം വരുന്നത് സ്വാഭാവികം. ഇത് പാർട്ടി കാര്യങ്ങൾ ചർച്ച ചെയ്യാനുള്ള സമയമല്ല. സംഘടനാ വീഴ്ചകളും വിമർശനങ്ങളും തിരഞ്ഞെടുപ്പിന് ശേഷം ചർച്ച ചെയ്യാം. കോർപ്പറേഷൻ നോക്കാൻ അറിയാത്ത ആളെയാണ് ബി.ജെ.പി വയനാട് സ്ഥാനാർത്ഥിയാക്കിയത്. ജനങ്ങൾക്ക് അവകാശപ്പെട്ട കാര്യങ്ങൾ നൽകുന്നതിൽ പ്രിയങ്കാ ഗാന്ധി മുൻപന്തിയിൽ നിൽക്കും. രാഹുൽ ഗാന്ധി നേടിയതിനേക്കാൾ ഭൂരിപക്ഷം പ്രിയങ്കാഗാന്ധി വയനാട്ടിൽ നേടുമെന്നും അദ്ദേഹം പറഞ്ഞു.