img
കെ. സി ഇ എഫ് വടകര താലൂക്ക് ക്യാംപ് സംസ്ഥാന വൈ: പ്രസി: സി.വി അജയൻ ഉദ്ഘാടനം ചെയ്യുന്നു

വടകര:കേരള സർക്കാർ സഹകരണ മേഖലയിൽ കൊണ്ടുവന്ന നിയമ ചട്ടഭേദഗതികൾ സഹകരണ സംഘങ്ങളെയും ഇടപാടുകാരെയും ജീവനക്കാരെയും ദോഷകരമായി ബാധിക്കുമെന്ന് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡൻ്റ് സി.വി അജയൻ പറഞ്ഞു. കെ.സി.ഇ.എഫ് വടകര താലൂക്ക് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. ചടങ്ങിൽ മുൻ കെ.പി.സി സി മെമ്പർ അഡ്വ. സി.വത്സലൻ മുഖ്യ പ്രഭാഷണം നടത്തി. രജീഷ് ആർ. അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ഭാരവാഹികളായ നിധീഷ് എസ്.കെ, വിനോദൻ ടി.കെ, വിനോദൻ പി, മനോജൻ, ദിനേശൻ.കെ പ്രസംഗിച്ചു . ഷൗക്കത്തലി എരോത്ത് ക്ലാസെടുത്തു.