ചാലിയം: കടലുണ്ടി ശ്രീദേവി എ യു പി സ്കൂൾ 1993 ബാച്ച് പൂർവ വിദ്യാർത്ഥി കൂട്ടായ്മ (ഒരു വട്ടം കൂടി) കോഴിക്കാട് മെയ്ത്ര ഹോസ്പിറ്റലുമായി സഹകരിച്ച് ജനറൽ മെഡിസിൻ ആൻഡ് കാർഡിയോളജി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ശൈലജ ഉദ്ഘാടനം ചെയ്തു . ചെയർമാൻ ഡോ. ഷിജോഹ് അദ്ധ്യക്ഷത വഹിച്ചു. പ്രജീഷ് കുമാർ, മെയ്ത്ര ഹോസ്പിറ്റൽ ക്യാമ്പ് കോർഡിനേറ്റർമാരായ ഷാന, സഫ്ന, സജിത്ത് കുന്നത്ത്, റസൂൽ,ബാച്ച് പ്രതിനിധികളായ ഡോ. സന്ദീപ്, രശ്മി പ്രസംഗിച്ചു. ഡോ. സഹീൻ, ഡോ. സുമയ്യ നേതൃത്വം നൽകി.