
കോഴിക്കോട്: ബി.ജെ.പിയെ തോൽപ്പിക്കാൻ എല്ലാ തിരഞ്ഞെടുപ്പിലും കേരളത്തിൽ എൽ.ഡി.എഫ്- യു.ഡി.എഫ് ധാരണ ഉണ്ടായിരുന്നെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. വയനാട്ടിൽ എൻ.ഡി.എയും യു.ഡി.എഫും തമ്മിലാണ് മത്സരം. ഇ. ശ്രീധരനെ തോൽപിക്കാൻ എൽ.ഡി.എഫ് വോട്ടുകൾ യു.ഡി.എഫിന് മറിച്ചെന്ന് പി. സരിൻ പറഞ്ഞത് വസ്തുതയാണ്. പാർട്ടി നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്നു പറയുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, പി.പി. ദിവ്യയുടെ അറസ്റ്റ് എന്തുകൊണ്ട് നടക്കുന്നില്ലെന്ന് വ്യക്തമാക്കണം. പാർട്ടിക്കാരിയും സംവിധാനവും ഒരു മനുഷ്യനെ കൊന്നിട്ടും കുടുംബത്തെ പരിഹസിക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിക്കുന്നത്. വിവാദമായ പെട്രോൾ പമ്പ് ബിസിനസിനു പിന്നിൽ ദിവ്യയ്ക്കൊപ്പം കോൺഗ്രസ് നേതാക്കളുമുണ്ട്. ബി.ജെ.പി നവ്യാ ഹരിദാസ് മികച്ച സ്ഥാനാർത്ഥിയാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.