 
കോഴിക്കോട്: ജില്ലാ നിയമ സേവന അതോറിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പാരാലീഗൽ വളണ്ടിയർമാർക്കായി നിയമ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെടുന്ന ജനവിഭാഗങ്ങൾക്ക് നിയമത്തിന്റെ പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെ സമൂഹത്തിൽ പ്രവർത്തിക്കുന്ന പാരാ ലീഗൽ വളണ്ടിയർമാർക്ക് നൽകി വരുന്ന പരിശീലനത്തിന്റെ ഭാഗമായാണ് ക്ലാസ് സംഘടിപ്പിച്ചത്. ഫസ്റ്റ് അഡിഷണൽ ജില്ല ജഡ്ജ് ആൻഡ് കോഴിക്കോട് താലൂക്ക് ലീഗൽ സർവ്വിസസ് കമ്മിറ്റി ചെയർമാനുമായ എൻ. ആർ കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ജില്ലാ ജഡ്ജ് ആൻഡ് ജില്ല നിയമ സേവന അതോറിറ്റി ചെയർമാനുമായ എസ് മുരളികൃഷ്ണ ഉദ്ഘാടനം ചെയ്തു. സ്പെഷ്യൽ ജഡ്ജ് എം പി ഷൈജൽ ക്ലാസെടുത്തു.