photo
കിസാൻ ജനത കോഴിക്കോട് ജില്ലാ കൺവെൻഷൻ ബാലുശ്ശേരിയിൽ ആർ.ജെ.ഡി. സംസ്ഥാന വൈസ് പ്രസിഡൻ്റ് ഇ.പി. ദാമോദരൻ ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: പ്രതികൂല കാലാവസ്ഥയും ഉൽപ്പന്നങ്ങളുടെ നിലവാരത്തകർച്ചയും കാരണം ചെറുകിടകർഷകർ ഈ മേഖലയിൽ നിന്നും പിൻമാറാൻ നിർബന്ധിതമായികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കർഷകരുടെ സമ്പൂർണ സുരക്ഷ സർക്കാർ ഉറപ്പു വരുത്തണമന്ന് ആർ.ജെ.ഡി.സംസ്ഥാന വൈ:പ്രസി‌ഡന്റ് ഇ.പി.ദാമോദരൻ പറഞ്ഞു .കിസാൻ ജനത ജില്ലാ കൺവെൻഷൻ ബാലുശ്ശേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .

എൻ.കെ.രാമൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. കിസാൻ ജനത സംസ്ഥാന ജനറൽ സിക്രട്ടറി വൽസൻ എടക്കോടൻ, ജോൺസൺ കുളത്തിങ്കൻ, എൻ.നാരായണൻ കിടാവ്, ദിനേശൻ പനങ്ങാട്, ഭാസ്കരൻ കൊഴുക്കല്ലൂർ, സി.ഡി.പ്രകാശൻ,സുജ ബാലുശ്ശേരി, സി.വേണുദാസ് ,അഷറഫ് വെളോട്, സന്തോഷ് കുറുമ്പൊയിൽ, എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന സംഘടനാ ചർച്ച കെ.ജി.രാമനാരായണൻ ഉദ്ഘാടനം ചെയ്തു