bad
badminton

കോഴിക്കോട്: റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3204 ന്റെ സഹകരണത്തോടെ റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് സൗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മൂന്നാമത് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ്'
'ഗ്രാൻഡ്സ് മാഷ്' 24 ൽ ഓവറോൾ ചാമ്പ്യൻഷിപ്പ് റോട്ടറി ക്ലബ് മുക്കവും റണ്ണേഴ്സ് അപ്പ്, റോട്ടറി ക്ലബ് നിലമ്പൂരും കരസ്ഥമാക്കി. കാരപ്പറമ്പ് കോസ്‌മോസ് സ്‌പോർട്സ് സിറ്റിയിൽ നടത്തിയ മത്സരത്തിൽ 58 ടീം മുകൾ പങ്കെടുത്തു. ചടങ്ങ് റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ.സന്തോഷ് ശ്രീധർ ഉദ്ഘാടനം ചെയ്തു.
പി സി കെ രാജൻ അദ്ധ്യക്ഷത വഹിച്ചു. അസി. കളക്ടർ ആയുഷ് ഖോയലും
ജില്ല ജഡ്ജി പി മധുവും സൗഹൃദ മത്സരം നടത്തി.