കോഴിക്കോട് : സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി പട്ടികവർഗ വികസന വകുപ്പ്, ജില്ല ലീഗൽ സർവീസസ് അതോറിറ്റി, താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി എന്നിവ സംയുക്തമായി കൂടരഞ്ഞി പഞ്ചായത്തിൽ പോക്സോ, ആന്റിനാർക്കോട്ടിക്ക് , ശൈശവ വിവാഹം എന്നീ വിഷയങ്ങളിൽ നിയമ ബോധവത്ക്കരണം നടത്തി. ജില്ല ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ എ.ബി ശ്രീജകുമാരി ഉദ്ഘാടനം ചെയ്തു. താലൂക്ക് ട്രൈബൽ ഓഫീസർ സലിഷ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.കെ.ഷൈജു ക്ലാസെടുത്തു. ഊര് മൂപ്പൻ ഗോപാലൻ, ഭഗീഷ്മ എന്നിവർ പ്രസംഗിച്ചു. താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി പ്രദീപ് ഗോപിനാഥ് സ്വാഗതം പറഞ്ഞു. പാരലീഗൽ വോളന്റിയർമാരായ ജയരാജൻ, അനുഗ്രഹ , എൻ.പി സെലീന എന്നിവർ നേതൃത്വം നൽകി.