കോഴിക്കോട് : സ്വതന്ത്ര ബുക്‌സ് പ്രസിദ്ധീകരിച്ച ലീലാവതി ശിവദാസിന്റെ കഥാസമാഹാരം 'പടച്ചോന്റെ മുഖം' ഇൻഡോർ സ്റ്റേഡിയം ഓഡിറ്റോറിയത്തിൽ വടകര ആർ.ഡി.ഒ. ഷാമിൻ സെബാസ്റ്റ്യൻ എഴുത്തുകാരി സൽമി സത്യാർത്ഥിക്ക് കൈമാറി പ്രകാശനം ചെയ്തു. ദർശനം ഗ്രന്ഥശാല സെക്രട്ടറി എം.എ. ജോൺസൺ അദ്ധ്യക്ഷത വഹിച്ചു. പേരാമ്പ്ര ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകൻ പി. സി. അശോകൻ പുസ്തകം പരിചയപ്പെടുത്തി. എഴുത്തുകാരി ശ്രീലത രാധാകൃഷ്ണൻ, ദർശനം ജോയിന്റ് സെക്രട്ടറി ടി.കെ. സുനിൽ കുമാർ, ദി പേജ് മെന്റർ ടി.എ. ഖുറേഷി, എഴുത്തുകാരി ബീനാ വിജയൻ എന്നിവർ പ്രസംഗിച്ചു. സ്വതന്ത്ര ബുക്‌സ് കൺസൾട്ടിംഗ് എഡിറ്റർ പി. സിദ്ധാർത്ഥൻ സ്വാഗതവും എഴുത്തുകാരി ലീലാവതി നന്ദിയും പറഞ്ഞു.