sdpi
എസ്.ഡി.പി.ഐ

മുക്കം: പിണറായി പൊലീസ്- ആർ.എസ്.എസ് കൂട്ടുകെട്ട് കേരളത്തെ തകർക്കുന്നുവെന്ന പ്രചാരണവുമായി എസ്.ഡി.പി.ഐ തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് സി.ടി.അഷ്റഫ് നേതൃത്വം നൽകുന്ന രണ്ടു ദിവസത്തെ വാഹന പ്രചാരണ ജാഥ 23ന് രാവിലെ 8.30 ന് ചെറുവാടി ചുള്ളിക്കപറമ്പിൽ നിന്ന് തുടങ്ങും. ജില്ല പ്രസിഡന്റ് മുസ്തഫ കൊമ്മേരി ഉദ്ഘാടനം ചെയ്യും. വൈകിട്ട് ചേന്ദമംഗല്ലൂരിൽ സമാപിക്കും. 24ന് രാവിലെ 8.30 ന് തിരുവമ്പാടിയിൽ നിന്നാരംഭിച്ച് വൈകിട്ട് ഈങ്ങാപുഴയിൽ സമാപിക്കും. ആദ്യ ദിവസം സിദ്ദിഖ് കരുവമ്പൊയിലും രണ്ടാം ദിവസം ടി.പി.മുഹമ്മദും സമാപന യോഗങ്ങളിൽ സംസാരിക്കും. വാർത്ത സമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ് സി.ടി.അഷ്റഫ്, വൈസ് പ്രസിഡന്റുമാരായ കെ.മമ്മദ്, സി.പി.ഷമീർ, സെക്രട്ടറി ഒ.അബ്ദുൽ നസീർ, ജില്ല കമ്മിറ്റി അംഗം ടി.പി.മുഹമ്മദ് എന്നിവർ പങ്കെടുത്തു.