 
കൊയിലാണ്ടി: ഡ്യൂട്ടിയ്ക്കിടെ വീരമൃത്യു വരിച്ച പൊലീസ് സേനാംഗങ്ങളുടെ സ്മരണയ്ക്കായി കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് സ്മൃതി ദിനം ആചരിച്ചു. കീഴരിയൂർ പൊലീസ് ക്യാമ്പിൽ നടന്ന പരേഡിൽ ജില്ലാ പൊലീസ് മേധാവി നിധിൻരാജ് പുഷ്പചക്രം അർപ്പിച്ചു. കാക്കൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജുഎബ്രഹാം പരേഡ് നയിച്ചു. ജില്ലയിലെ വിവിധ സബ് ഡിവിഷനുകളിലെ ഡിവൈ.എസ് .പിമാർ , സി.ഐമാർ, പൊലീസ് സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു. രാവിലെ എട്ടിന് ആരംഭിച്ച പരേഡ് 8.45ന് അവസാനിച്ചു സ്മൃതി ദിനത്തോടനുബന്ധിച്ച് കേരളാ പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ചെസ് ടൂർണമെന്റും കേരള പൊലീസ് അസോസിയേഷന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പും നടത്തി.