കുറ്റ്യാടി: വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ 75 -78 വർഷത്തെ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ വി.എൻ.എച്ച് എസ് ഫ്രണ്ട്സ് ട്രസ്റ്റ് എൻ.കെ.ശങ്കരൻ സ്മാരക എന്റോവ്മെന്റ് വിതരണം നാളെ മൂന്ന് മണിക്ക് സ്കൂൾ അങ്കണത്തിൻ കെ.പി കുഞ്ഞമ്മദ് കുട്ടി എം.എൽ.എ നിർവഹിക്കും. പൂർവ വിദ്യാർത്ഥിയും എൻജിനീയറുമായ ഏ കെ.ശശീന്ദ്രൻ ഏർപ്പെടുത്തിയ എന്റോവ്മെന്റ് വട്ടോളി ഹൈസ്കൂളിലെ അർഹരായ പത്ത് വിദ്യാർത്ഥികൾക്ക് 12,000 രൂപ വീതം നൽകും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.റീത്ത അദ്ധ്യക്ഷത വഹിക്കും. മാനേജർ അരയില്യത്ത് രവി മൊമെന്റോ വിതരണം ചെയ്യും. വാത്താ സമ്മേളനത്തിൽ വി.എൻ.എച്ച്.എസ് ട്രസ്റ്റ് പ്രസിഡന്റ് ടി. സുന്ദരേശൻ, ട്രഷറർ എ.എം ശ്രീധരൻ, ട്രസ്റ്റ് അംഗമായ എ.കെ.ശശീന്ദ്രൻ എന്നിവർ പങ്കെടുത്തു.