ഫറോക്ക്: 24, 28,29,30 തിയതികളിൽ ഫാറൂഖ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന ഉപജില്ല കലോത്സവത്തിന്റെ പോസ്റ്റർ പ്രകാശനം രാമനാട്ടുകര നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും കലോത്സവ മീഡിയ ആൻഡ് പബ്ലിസിറ്റി കമ്മിറ്റി ചെയർമാനുമായ പി കെ. അബ്ദുല്ലത്തീഫ് കൺവീനർ കെ ടി അബ്ദുൽ റഷീദിന് നൽകി നിർവഹിച്ചു. വൈ: ചെയർമാൻ ഡോ. പി അൽയസഅ് അദ്ധ്യക്ഷത വഹിച്ചു. കെ .കെ .യാസിർ, പി .പി. ഹാരിസ്, കെ. അബ്ദുല്ലത്തീഫ്, എ .അബ്ദുൾ റഹീം, പി. മുഹമ്മദ് ബഷീർ, കെ .എം .ഹിഫ്ളു റഹ്മാൻ, സി .സിറാജ്, പി. എൻ. അൻവർ, ഇ.സൈറാ ബാനു, കെ. നസീറ എന്നിവർ പങ്കെടുത്തു.